ISL 2017: ഫുട്ബോള്‍ പൂരത്തിന് കൊച്ചിയൊരുങ്ങി | Oneindia Malayalam

2017-11-15 171

With the fourth season of the ISL set to kick off later this week, Kochi is gearing up for the grand opening ceremony, to be hosted at the Jawaharlal Nehru Stadium on 17th November 2017.

ഐഎസ്എല്‍ നാലാം സീസണിന് ഇനി ശേഷിക്കുന്നത് രണ്ട് ദിവസം മാത്രമാണ്. ഫുട്ബോള്‍ വസന്തത്തെ വരവേല്‍ക്കാൻ കൊച്ചി ഒരുങ്ങിക്കഴിഞ്ഞു. നവംബർ 17ന് നടക്കുന്ന ഉദ്ഘാടനച്ചടങ്ങുകള്‍ക്കായി കൊച്ചി ജവഹർലാല്‍ നെഹ്റു സ്റ്റേഡിയം സജ്ജമായി. ഉദ്ഘാടന ചടങ്ങിന് മാറ്റുകൂട്ടാൻ
ബോളിവുഡ് താരങ്ങളായ സല്‍മാൻ ഖാനും കത്രീന കകൈഫും അടങ്ങുന്ന താരങ്ങൾ കൊച്ചിയിലെത്തും. കേരള ബ്ലാസ്റ്റേഴ്സും അമർ തൊമർ കൊല്ക്കത്തയും തമ്മിലാകും ഉദ്ഘാടനമത്സരം.
പത്ത് ടീമുകളാണ് നാലാം സീസണില്‍ ഐഎസ്എല്ലില്‍ മാറ്റുരക്കുക. മൂന്നാം പതിപ്പില്‍ നിന്ന് വ്യത്യസ്തമായി ബംഗളുരു എഫ്സിയും ജംഷഡ്പൂർ എഫ്സിയും പുതുതായി ഈ സീസണിലുണ്ടാകും. ഐഎസ്എല്‍ ജയിക്കുന്ന ടീമിന് എഎഫ്സി കപ്പ് പ്ലേ ഓഫ് കളിക്കാനുള്ള അവസരവുമുണ്ടാകും. കഴിഞ്ഞ സീസണുകളെ അപേക്ഷിച്ച് മത്സരക്രമത്തിലും സമയത്തിലുമെല്ലാം നിരവധി മാറ്റങ്ങളുമായാണ് പുതിയ സീസണെത്തുക.